കോഴിക്കോട് ചിന്താവളപ്പിലെ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശികളാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇസ്മത്ത് (26) ബീഹാര്‍ സ്വദേശി ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഡി ആന്‍ഡ് ഡി കമ്ബനി ആണ് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. മണ്ണിടിച്ചില്‍ രാവിലെ ഉണ്ടായിരുന്നുവെന്ന് എഞ്ചിനീയറെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്നും കെട്ടിട നിര്‍മ്മാണ ചട്ടം പൂര്‍ണമായും പാലിച്ചില്ലെന്നും കലക്‌ടര്‍ അറിയിച്ചു. സംഭവത്തില്‍ നിയമലംഘനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.