ഡല്‍ഹിയില്‍ സ്കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി

344

ന്യൂഡല്‍ഹി: സ്കൂള്‍ ബസ് ആക്രമിച്ച്‌ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് സംഭവം. ബെക്കിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഏകദേശം 25 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമായിരുന്നു അക്രമികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS