കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

207

തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികള്‍ സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാലം പണിയാനുള്ള സാധ്യതകള്‍ തേടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിക്കും ദേശീയ പാതാ അതോറിറ്റിക്കും കത്തെഴുതി. മേല്‍പാലം പണിതാല്‍ വയല്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കത്തില്‍ പറയുന്നു.

NO COMMENTS