കോഴിക്കോട് : തുണിയലക്കുന്നതിനിടെ പുഴയില്‍ വീണ് വൃദ്ധ മരിച്ചു. എരത്തിക്കല്‍ പരേതനായ പീടികക്കല്‍ കണാരന്റെ മകള്‍ സത്യവതി (63) ആണ് മരിച്ചത്. പൂനൂര്‍ ചിറ്റം വീട് ദേവീക്ഷേത്രത്തിന് സമീപത്ത് നിന്ന് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ വീടിനടുത്തുള്ള പുഴയില്‍ അലക്കാനായി പോയതായിരുന്നു സത്യവതി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് മൃതദേഹം കരക്കെടുത്തത്. തുണിയലക്കുന്നതിടെ കാല്‍വഴുതി പുഴയില്‍ വീണാകും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.