ബുക്കാറെസ്റ്റ്: റൊമാനിയയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട് എട്ടു പേര് മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗത്തില്‍ വീശുന്ന കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകിയത്. ടിമിസോര നഗരത്തിലാണ് കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. നഗരത്തില്‍ വൈദ്യുത സംവിധാനവും ശുദ്ധജല വിതരണവും തടസപ്പെട്ടു. യുക്രെയിന്റെ വടക്കന്‍ ഭാഗത്തേക്ക് കാറ്റ് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.