കരിഞ്ചോല ഉരുള്‍പൊട്ടല്‍ : നഫീസയുടെ മൃതദേഹം കണ്ടെത്തി ; മരിച്ചവരുടെ എണ്ണം 14 ആയി

193

കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ദുരന്തത്തില്‍ മരിച്ച അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. ഇതോടെ ദുരന്തത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന്‍ (60), അബ്ദുറഹിമാന്റെ മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന്‍ (65), ഹസന്റെ മകള്‍ ജന്നത്ത് (17), റിഫ മറിയം (ഒന്നര), ഹസന്റെ മകള്‍ നുസ്രത്ത് (26), നുസ്രത്തിന്റെ മകള്‍ റിന്‍ഷ മെഹറിന്‍ (4), മുഹമ്മദ്? റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയിരുന്നു.

NO COMMENTS