പാലക്കാട് : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 11640 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. കേസിലെ 16 പ്രതികള്‍ക്കെതിരെയും കൊലപാതക കുറ്റം ചുമത്തി. സാക്ഷി മൊഴികളും, ശാസ്ത്രീയ തെളിവുകളും, 3 സിസിടിവി ദൃശ്യങ്ങളുംതെളിവായി.