കായംകുളത്ത് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

335

കായംകുളം: കായംകുളത്ത് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ആലപ്പുഴ കറ്റാനം പോപ്പ് പയസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ (13 )ആണ് മരിച്ചത്. പരീക്ഷയ്ക്ക് ശേഷം ഭരണിക്കാവിലുള്ള കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ ആദിത്യന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കായംകുളത്തു നിന്നെത്തിയ അഗ്നിശമന സേനയാണ് കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

NO COMMENTS