ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി

266

എറണാകുളം : വടക്കന്‍ പറവൂര്‍ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി. ഞാറയ്ക്കലിലേക്കാണ് സ്ഥലം മാറ്റിയത്. വരാപ്പുഴയിലെ വീടാക്രമണ കേസുമായി ബന്ധപ്പെട്ട് പറവൂര്‍ മജിസ്ട്രേറ്റിന് എതിരായ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ഏ​ഴാം​തി​യ​തി പ​റ​വൂ​ര്‍ ജൂ​ഡി​ഷ​ല്‍ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്യാ​തെ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ പോ​ലീ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. എ​ന്നാ​ല്‍ ശ്രീ​ജി​ത്തി​ന് മ​ര്‍​ദ​ന​മേ​റ്റി​രു​ന്ന​താ​യി ത​നി​ക്ക് പ​രാ​തി ല​ഭി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ക്കാ​തി​രു​ന്ന​തെ​ന്നും എ​ഫ്‌ഐ​ആ​റി​ല്‍ മ​ജി​സ്ട്രേ​റ്റ് അ​ന്നു​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

NO COMMENTS