കൊല്ലം: മലയാളത്തിലെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം. കൊല്ലം അഞ്ചല്‍ കോട്ടുങ്കലില്‍ വെച്ചാണ് കുരീപ്പുഴയെ കയ്യേറ്റം ചെയ്തത്. അക്രമത്തിന് പിന്ന് ആര്‍എസ്‌എസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടയമ്ബാടി ജാതിമതില്‍ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അക്രമമെന്നാണ് കുരീപ്പുഴയുടെ വിശദീകരണം. നേരത്തേയും അദ്ദേഹത്തിന് നേരെ പലഘട്ടങ്ങളിലായി സംഘപരിവാര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.