കരിഞ്ചോല ഉരുള്‍പൊട്ടല്‍ ; മരണം പന്ത്രണ്ടായി

275

കോഴിക്കോട് : താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാല് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ കരിഞ്ചോല കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഷംന, മകള്‍ നിയ ഫാത്തിമ, നുസ്രത്ത്, മകള്‍ റിംഷ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കാണാതായ ബാക്കി രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസംഘം, ഫയര്‍ഫോഴ്സ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

NO COMMENTS