പൂനെ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന് പൂനെ പൊലീസ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി മോദിയേയും ഇല്ലാതാക്കാനാണ് ശ്രമമെന്ന് പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന നാല് പേര് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. സുധീര്‍ ധ്വാല, അഭിഭാഷകന് സുരേന്ദ്ര ഗാണ്ഡിലിങ്, മഹേഷ് റൗട്ട്, സോമ സെന്‍, റോന വില്‍സണ്‍ തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്. അറസ്റ്റിലായവര്‍ മാവോയിസ്റ്റുകളുടെ പ്രചാരണത്തിന്റെ മുഖ്യചുമതലക്കാരാണെന്നാണ് പൊലീസ് പറയുന്നത്. എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക് ഉപയോഗിച്ച് മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നാണ് പൊലീസിന്റെ ആരോപണം.