സനാ : യെമനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ അമ്പത് പേര്‍ കൊല്ലപ്പെട്ടു. ഹൂതി വിമതരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ വിമത വിഭാഗത്തിന്‍റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് വ്യോമാക്രമണം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.