തിരുവനന്തപുരം: തോട്ടംമേഖലയെ പൂര്‍ണമായി പരിസ്ഥിതി ലോല നിയമത്തിന്‍റെ (ഇഎഫ്‌എല്‍) പരിധിയില്‍ നിന്ന് ഒഴിവാക്കി. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. പ്രവര്‍ത്തനരഹിതമായ തോട്ടം ഏറ്റെടുക്കുകയോ സ്വകാര്യ കമ്ബനിക്ക് നല്‍കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇഎഫ്‌എല്‍ നിയമം അട്ടിമറിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
വിലയിടിവും ഉയര്‍ന്ന ഉല്പാദനച്ചെലവും കാരണം പ്രതിസന്ധിയിലായ തോട്ടം മേഖലയെ രക്ഷിക്കാന്‍ തോട്ടം നികുതി ഒഴിവാക്കാനും കാര്‍ഷികാദായ നികുതിക്ക് അഞ്ചുവര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം.