ന്യൂഡല്‍ഹി: മഹാശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയയെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ശിവക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വിവരം. ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വര്‍ ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പഞ്ചാബ്, ഹരിയാന, ജമ്മു, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.