നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

208

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. എന്നാല്‍ അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവിടെയിറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. മഴയെത്തുടര്ന്ന് പൈലറ്റിന് റണ്‍വേ കണാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു.

NO COMMENTS