തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; എല്‍.ഡി.എഫിന് മുന്‍‌തൂക്കം

276

തിരുവനന്തപുരം : വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 12 ഉം യു.ഡി.എഫ് 7 ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒരോ നഗരസഭ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പു നടന്നത്.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍

തിരുവനന്തപുരം-വിളപ്പില്‍-കരുവിലാഞ്ചി- രതീഷ്. ആര്‍.എസ്-518,
കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട- ചന്ദ്രികാ ദേവി-242,
ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്- ആര്‍.എസ്.ജയലക്ഷമി-1581,
പത്തനംതിട്ട-മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്-ഉഷാകുമാരി.എസ്-165,
മല്ലപ്പുഴശ്ശേരി- കുഴിക്കാല കിഴക്ക്- ശാലിനി അനില്‍ കുമാര്‍-52,
പന്തളം തെക്കേക്കര- പൊങ്ങലടി- കൃഷ്ണകുമാര്‍-130,
പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്തിലെ കോട്ടായി-ജയരാജ്. എം.ആര്‍-1403,
ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്ബ്- ഷാജി പാറക്കല്‍-263,
കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി-രേഖ.വികെ-351,
ഉള്ള്യേരി- പുത്തഞ്ചേരി-രമ കൊട്ടാരത്തില്‍-274,
കണ്ണൂര്‍- പാപ്പിനിശ്ശേരി- ധര്‍മ്മക്കിണര്‍- സീമ.എം-478,
ഇരിട്ടി നഗരസഭയിലെ ആട്ട്യാലം- അനിത.കെ-253

യു.ഡി.എഫ് വിജയിച്ചവ

പത്തനംതിട്ട- മല്ലപ്പുഴ ശ്ശേരി- ഓന്തേക്കാട് വടക്ക്- എബ്രഹാം.റ്റി.എ-35,
റാന്നിഅങ്ങാടി-കരിങ്കുറ്റി-ദീപാസജി-7,
ഇടുക്കി-കട്ടപ്പന നഗരസഭ വെട്ടിക്കുഴക്കവല-അഡ്വ. സണ്ണി ചെറിയാന്‍ കുറ്റിപ്പുറത്ത്-119,
എറണാകുളം- പള്ളിപ്പുറം- സാമൂഹ്യ സേവാ സംഘം- ഷാരോണ്‍.റ്റി.എസ്-131,
മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം- കട്ടിലപ്പറമ്ബില്‍ വേലായുധന്‍-119,
പോത്തുകല്ല്- സി.എച്ച്‌ സുലൈമാന്‍ ഹാജി-167,
കണ്ണൂര്‍- ഉളിക്കല്‍- കതുവാപ്പറമ്ബ്- ജെസ്സി ജെയംസ് നടയ്ക്കല്‍-288

NO COMMENTS