മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ബൊയിസാര്‍-താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.