ന്യൂഡല്‍ഹി : ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള തീരുമാനം കേന്ദ്ര നിയമ കമ്മീഷന്‍ നീട്ടിവച്ചു. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന് നിയമ കമ്മീഷന്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന് ഭരണ ഘടനാ ഭേദഗതി വേണം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 12 നിയമസഭാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച നടത്താനാണ് കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. എന്നാല്‍ അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. 2021 ല്‍ 17 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുക, 2024 ആയപ്പോഴേയ്ക്കും ഈ നിയമസഭകളുടെ കാലാവധി വെട്ടിക്കുറച്ച് എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചാക്കുക എന്നതാണ് കരടിലെ മറ്റൊരു നിര്‍ദ്ദേശം.