കൊല്ലം : കൊല്ലത്ത് അച്ഛനെയും മകനെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. നീണ്ടകര തോട്ടത്തില്‍ ഹൗസില്‍ ജോണ്‍ ലോറന്‍സിനും (69) മകന് ക്രിസ്റ്റിക്കും അക്രമത്തില്‍ പരിക്കേറ്റു. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ ജോണ്‍ ലോറന്‍സ് ജില്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലോറന്‍സിന്റെ തലയില്‍ 15 തുന്നലുണ്ട്. ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്കി. വീട്ടിലുണ്ടായിരുന്നവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും, ജനല്‍ ഗ്ലാസുകളും പൂച്ചെട്ടികളും തകര്‍ക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് പോലീസിനോട് പറഞ്ഞു. വധശ്രമത്തിനും വീടുകയറി ആക്രമണത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.