കേരള ഒളിമ്പിക് അസോസിയേഷന്‍ ഭരണസമിതി പിരിച്ചുവിട്ടു

224

തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷന്‍ ഭരണസമിതി പിരിച്ചുവിട്ടു. പകരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. 2013 ന് ശേഷം ഭരണസമിതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, വാര്‍ഷിക സമ്മേളനം ചേര്‍ന്നിട്ടില്ല തുടങ്ങിയ ഗുരുതര ക്രമക്കേടുകളെ തുടര്‍ന്നാണ് നടപടി. അസോസിയേഷന്‍ പിരിച്ച്‌ വിട്ടതോടെ അഞ്ചംഗ ഇടക്കാല ഭരണസമിതിക്കായിരിക്കും ഭരണച്ചുമതല. മറിയാമ്മ കോശി. വി.എന്‍ പ്രസൂദ്, ജി.വി പിള്ള, വി.എ ഷിയാദ്, ടോണി ഡാനിയേല്‍ എന്നിവരാണ് ഇടക്കാല ഭരണസമിതിയിലെ അംഗങ്ങള്‍. ആറ് മാസത്തിനകം അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ വീണ്ടും പാലിക്കപ്പെടാതെ വന്നാല്‍ അടുത്ത ദേശീയ ഗെയിംസ് ഉള്‍പ്പെടെയുള്ളവയില്‍ കേരളത്തിന്റെ അവസരം നഷ്മാകും.

NO COMMENTS