ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചേക്കും

301

തിരുവനന്തപുരം: ബസ് ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ ഗതാഗത വകുപ്പ് തയ്യാറാക്കിയ കുറിപ്പ് മന്ത്രിസഭാ യോഗം പരിഗണിക്കും. ചില ഭേദഗതികളോടെ ഫെബ്രുവരി ഒന്നു മുതല്‍ വര്‍ദ്ധന നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2014 മേയ് 20നാണ് അവസാനം നിരക്ക് വര്‍ധിപ്പിച്ചത്. ഡീസല്‍ വില വര്‍ധിച്ചതിനാല്‍ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. അതേസമയം, സ്വകാര്യബസുടമകള്‍ 30 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

NO COMMENTS