ചണ്ഡീഗഡ്: 1996ലെ സോണിപത് സ്ഫോടനക്കേസില്‍ ലഷ്കര്‍ നേതാവ് അബ്ദുല്‍ കരീം തുണ്ടയ്ക്ക് സോണിപത് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനോട് കൈമാറണമെന്ന് ആവശ്യപ്പെട്ട 20 തീവ്രവാദികളില്‍ ഒരാളാണ് കരീം തുണ്ട. 2013 ഓഗസ്റ്റ് 16ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ചാണ് കരീം തുണ്ടയെ ഡല്‍ഹി പോലീസ് പിടികൂടിയത്. രാജ്യത്ത് നടന്ന 40 ഓളം സ്ഫോടനങ്ങളില്‍ തുണ്ടയ്ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. 1996 ഡിസംബര്‍ 28 നാണ് സോണിപതില്‍ ഇരട്ട സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിരുന്നു.