ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

488

ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയായി മാര്‍ച്ച്‌ 9 വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച സ്വാമി വിവേകാനന്ദ മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. ജിഷ്ണു ദേബ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. അഗര്‍ത്തലയിലെ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ബിപ്ലബ് കുമാറിന്റെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. 59 അംഗ സഭയില്‍ 35 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

NO COMMENTS