കാസർഗോഡ്: കാസര്‍ഗോട്ടെ എട്ടും ചന്തേരയിലെ 53 കേസുകളുമുൾപ്പടെ 61 കേസുകളിലാണ് എം.സി. കമറുദീന് എംഎല്‍എയ്ക്കെതിരെ അന്വേഷണ സംഘം
അറസ്റ്റ് രേഖപ്പെടുത്തിയത്
അതേസമയം, നിക്ഷേപ തട്ടിപ്പില്‍ രണ്ട് കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം സ്വദേശിനിയും തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.
2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്നാണ് നീലേശ്വരം സ്വദേശിനിയുടെ പരാതി. 2016ല്‍ നിക്ഷേപിച്ച ആറ് ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്നാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ പരാതി.
കേസിലെ മറ്റൊരു മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഇപ്പോള്‍ ഒളിവിലാണെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നുമാണ് സൂചന.