കോഴിക്കോട്: വിവാഹ സത്കാരം നടക്കുന്നതിനിടെ വീടിനു സമീപം പുലിയെ കണ്ടതായി പ്രദേശവാസികള്‍. കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീടിനടുത്താണ് സംഭവം. വിവാഹ സത്ക്കാരത്തിനിടെ എടുത്ത വീഡിയോയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുറത്തിറങ്ങരുതെന്ന കര്‍ശനം നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ കുട്ടികള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലി പതിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെടുത്തുന്നത്.