തിരൂരിൽ സിപിഎം പ്രവര്‍ത്തകന്റെ വീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ;16കാരിക്ക് പൊള്ളലേറ്റു

240

മലപ്പുറം : സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. 40 ശതമാനത്തോളെ പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

NO COMMENTS