എടപ്പാള്‍ തിയറ്റര്‍ പീഡനം ; പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

194

മലപ്പുറം : എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം പുറം ലോകത്തെ അറിയിച്ച തിയറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ് പോലീസ് നടപടി വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിയറ്റര്‍ ഉടമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും ചൈല്‍ഡ്‌ലൈന്‍ വഴി പോലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സതീഷിനെ സാക്ഷിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

NO COMMENTS