മീ ടു ക്യാമ്പയന്‍ ; നടന്‍ മുകേഷിനെതിരെ ആരോപണവുമായി ചലച്ചിത്ര പ്രവര്‍ത്തക

238

കോഴിക്കോട് : ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലായ മീ ടു ക്യാമ്പയിനില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി യുവതി. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. 19 വര്‍ഷം മുമ്ബാണ് സംഭവം നടന്നതെന്ന് ടെസ്സ് പറയുന്നു. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിക്കടുത്തേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നും ട്വീറ്റില്‍ പറയുന്നു. അന്നത്തെ തന്റെ മേ്ധാവിയായ ഡെറിക് ഒബ്രിയാനാണ് തന്നെ അടുത്ത വിമാനത്തില്‍ത്തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചത്. ക്രൂവിലെ ഏക പെണ്‍ സാങ്കേതികപ്രവര്‍ത്തകയായ താന്‍ തങ്ങിയിരുന്ന ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തുവെന്നും മുംബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറായ ടെസ്സ ആരോപിക്കുന്നു.

NO COMMENTS