ആലപ്പുഴ : ആലപ്പുഴയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ആലപ്പുഴ അരൂരില്‍ തേവാത്തറ ശീധരന്റെ മകന് സുധീഷി (37) നാണു മര്‍ദനമേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ സുധീഷ് ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസികളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു കഴിഞ്ഞ 20ന് നല്കിയ പരാതിയില്‍ പെയിന്റിംഗ് തൊഴിലാളിയായ സുധീഷിനെ എസ്ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തനിച്ച് സ്റ്റേഷനിലെത്തിയ സുധീഷിനെ എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മര്‍ദിക്കുകയിരുന്നു എന്നാണ് സുധീഷിന്റെ ബന്ധുക്കളുടെ ആരോപണം. ഏറെ നേരമായിട്ടും കാണാത്ത സുധീഷിനെ ബന്ധുക്കളും സുഹൃത്തുക്കളും തിരക്കിചെല്ലുന്പോള് മര്‍ദനമേറ്റ് അവശനിലയിലായിരുന്നു കണ്ടത്. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷം സുധീഷിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.