ന്യൂഡല്‍ഹി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിയ്റ്റ്നാം പ്രസിഡന്റ് ത്രാണ്‍ ദായ് ക്വാംഗ് ഇന്ത്യയിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യയിലെ ഉന്നത വ്യവസായ സംഘവുമായും ചര്‍ച്ച നടത്തും. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും വ്യവസായികളുമുള്‍പ്പെടെ 18 അംഗ സംഘമാണ് വിയറ്റ്നാം പ്രസിഡന്റിനെ അനുഗമിക്കുന്നത്.