ചെന്നൈ : വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തലോടിയ സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞു. തന്റെ പ്രവൃത്തിക്ക് മറ്റൊരു അര്‍ഥം കല്‍പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെ അഭിനന്ദിക്കുകയായിരുന്നു താന്‍. ഒരു കൊച്ചുമകളോടെന്നെ പോലെയാണ് കവിളില്‍ സ്പര്‍ശിച്ചത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകക്കുണ്ടായ അപമാനത്തില്‍ മാപ്പ് ചോദിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകക്ക് അയച്ച കത്തില്‍ വ്യകതമാക്കി.