കോഴിക്കോട്: മുക്കത്ത് ചെറുവാടി കടവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. മുഹമ്മദ് അലിയാണ് മരിച്ചത്. വൈകിട്ട് നാലോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ മുഹമ്മദലിയും മകളും ബന്ധുവുമാണ് അപകടത്തില്‍പെട്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ രക്ഷിച്ചത്. മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.