ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കേന്ദ്ര കൃഷി മന്ത്രാലയം 93 കോടി രൂപ അനുവദിച്ചു. പ്രളയത്തില്‍ ഏറ്റവുമധികം കൃഷി നാശം സംഭവിച്ച മേഖലകളില്‍ ഒന്നായ കുട്ടനാട് കേന്ദ്ര കൃഷി മന്ത്രി സന്ദര്‍ശിക്കണമെന്നും കേരളത്തിലെ എംപിമാര്‍ കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കെ.വി തോമസ് എന്നിവരാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിങ്ങുമായി ഇന്ന് കൂടി കാഴ്ച്ച നടത്തിയത്. പ്രളയത്തില് വന്‍ കൃഷി നാശമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നാണ് പ്രാധാനമായും എം.പിമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്.