മലപ്പുറം : നിപ്പ വൈറസ് രോഗബാധ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ അങ്കണ്‍വാടികള്‍ അടച്ചിടാന്‍ തീരുമാനം. തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ അങ്കണ്‍വാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തെന്നല,മൂന്നിയൂര്‍ പഞ്ചായ്ത്തുകളില്‍ രണ്ട് പേര് നിപ്പ ബാധിച്ച് മരിച്ചിരുന്നു.