നേപ്പാളില്‍ കുടുങ്ങിയ 104 മാനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

243

ന്യൂഡല്‍ഹി : കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിക്കിടന്ന കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടകരില്‍ 104 പേരെ രക്ഷപ്പെടുത്തി. സിമികോട്ടില്‍ നിന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏഴ് വിമാനങ്ങളിലായാണ് ഇവരെ മാറ്റിയത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നിടങ്ങിളിലായി 1575 പേരാണ് കുടുങ്ങി കിടന്നത്. രണ്ടുപേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഒരാള്‍ മലയാളിയായ ലീല അന്തര്‍ജനമാണ്.

NO COMMENTS