തണ്ണീര്‍മുക്കം : തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ മീരാ കൃഷ്ണന്‍ എന്ന യുവതിയാണ് ബുധനാഴ്ച ബണ്ടില്‍ നിന്നും കായലിലേക്ക് എടുത്ത് ചാടിയത്. ഇവര്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നും കണ്ടെത്തിയ ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് ചങ്ങനാശേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തവണക്കടവില്‍ നിന്നാണ് ഇന്ന് മൃതദേഹം കിട്ടിയത്.