മാന്നാര്‍ : ചെങ്ങന്നൂരിൽ പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്റെ കാര്‍ ഒലിച്ചുപോയി. എം എൽ എയുടെ കാര്‍ ഇതുവരെ കണ്ടെത്താനായില്ല. കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പമ്പ, അച്ചന്‍കോവില്‍ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.