കൊച്ചി : എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് എഴുപതുകാരന്‍ തീയിട്ടു. റീസര്‍വെ ആവശ്യങ്ങള്‍ക്കായി മാസങ്ങള്‍ കയറിയിറങ്ങിയ രവി ചക്കാലപറമ്പില്‍ എന്ന എഴുപതുകാരനാണ് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയലുകള്‍ കത്തി നശിച്ചു.