മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടിയും കല്ലേറും

227

തിരൂര്‍ : മന്ത്രി കെടി ജലീലിനെതിരെ യൂത്ത് ലീഗ് – എം എസ് എഫ് പ്രതിഷേധം. മലയാള സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സന്‍റെ ഉദ്ഘാടന വേളയിലാണ് കല്ലേറും കരിങ്കൊടി കാട്ടലും ഉണ്ടായത്. പിന്നീട് ഉദ്ഘാടന ചടങ്ങിനിടെ 4 പേര്‍ എണീറ്റ് നിന്ന് ബഹളമുണ്ടാക്കി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തീരദേശമേഖലയില്‍ നിന്നുള്ള 50 ഓളം വരുന്ന സംഘമാണ്‌ പ്രതിഷേധത്തിലുണ്ടായിരുന്നത്. കല്ലേറില്‍ 3 പോലീസുകാര്‍ക്ക് പരിക്കേറ്റു. സുഹൈല്‍, ശരത്, നിഖില്‍ എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS