തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകനെ രണ്ടംഗ അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബൈക്കില്‍ പോകുകയായിരുന്ന ശശികുമാറിനെ സംഘം പുറകിലൂടെ എത്തി വെട്ടുകയായിരുന്നു. രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം നടന്നത്. ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തായിട്ടുണ്ട്. ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്.ഡി.പി.ഐയാണ് അക്രമത്തിന് പിന്നിലെന്നാണ് സിപിഐഎം ആരോപിക്കുന്നത്.