അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്​​കൂ​ളു​ക​ള്‍ ഉ​ട​ന്‍ അ​ട​ച്ചു​പൂട്ടണമെന്നു പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ഉ​ത്ത​ര​വ്

218

മ​ല​പ്പു​റം: അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്​​കൂ​ളു​ക​ള്‍ ഉ​ട​ന്‍ അ​ട​ച്ചു​പൂട്ടണമെന്നു പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ഉ​ത്ത​ര​വ്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ള്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. 15 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ച്ച്‌​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​നാ​ണ്​ നി​ര്‍​ദേ​ശം.ബ​ന്ധ​പ്പെ​ട്ട എ.​ഇ.​ഒ​മാ​രാ​ണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്. സി.​ബി.​എ​സ്.​ഇ അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കുന്ന ചി​ല സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്​​കൂ​ളു​ക​ള്‍ക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകും.

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ന്റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും അ​ട​ച്ചു​പൂ​ട്ട​ലി​ന്​ പി​ന്‍​ബ​ല​മാ​യി ഡി.​പി.ഐയു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നുന്നുണ്ട്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്​​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​രു​തെ​ന്നും യോ​ഗ്യ​ത ഇ​ല്ലാ​ത്ത അ​ധ്യാ​പ​ക​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ത്ത​രം സ്​​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ എ​ങ്ങോ​ട്ടു മാ​റ്റു​മെ​ന്ന​തു സം​ബ​ന്ധി​ച്ച്‌​ ഉ​ത്ത​ര​വി​ല്‍ പറഞ്ഞിട്ടില്ല.

NO COMMENTS