തിരുവനന്തപുരം: പാറശാലയ്ക്ക് സമീപം ചെങ്കലില്‍ രണ്ടു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്എഫ്‌ഐ ചെങ്കല്‍ എല്‍.സി ജോയിന്റ് സെക്രട്ടറി ബോബിനും, വിനോയ്ക്കുമാണ് വെട്ടേറ്റത്. ചെങ്കലില്‍ ബൈക്കില്‍ എത്തിയപ്പോഴാണ് ഒരു സംഘം ഇരുവരേയും വെട്ടിയത്. ബോബിന് കൈയ്ക്കും നടുവിനും പരുക്കേറ്റു. വിനോയ്ക്ക് നിസാര പരുക്കാണുള്ളത്. ഇവരെ പാറശാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആര്‍എസ്എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് എസ്എഫ്‌ഐ ആരോപണം.