കോട്ടയം: കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യയന വിഭാഗത്തിന്റെയും അഭാവങ്ങള്‍ പരിഗണിച്ചാണ് എംസിഐ നടപടി.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് എംസിഐ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജൂലൈ 26, 27 തീയതികളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിദഗ്ധ സംഘം കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു എംസിഐ നടപടി.