ഫെതായ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തെത്തി ; ഒരാള്‍ മരിച്ചു

236

ഹൈദരബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫെതായ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തെത്തി. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ പേമാരിയില്‍ വിജയവാഡയില്‍ ഒരാള്‍ മരിച്ചു. കാറ്റും മഴയും തുടരുകയാണ്. ചുഴലിക്കാറ്റ് കിഴക്കന്‍ ഗോദാവരിയില്‍ കനത്ത നാശനഷ്ടങ്ങളാണ് വിതയ്ക്കുന്നത്. മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ വിശാഖപട്ടണത്തും മറ്റും മരങ്ങള്‍ കടപുഴകി. തീരദേശ ജില്ലകളിലാണ് കാറ്റും പേമാരിയും കൂടുതല്‍ നാശമുണ്ടാക്കുന്നത്.

ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ അമ്പതിലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണത്തേക്കുള്ള ചില വിമാനങ്ങള്‍ ഹൈദരബാദിലേക്കു തിരിച്ചുവിട്ടു. ആന്ധ്രയിലെ വിവിധ തീരപ്രദേശങ്ങളില്‍ കടല്‍ കരയിലേക്കു കയറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

NO COMMENTS