കണ്ണൂര്‍ : സിപിഐയുടെ പ്രസംഗം സെവന്‍സ് കളിക്കാനായി ഏഴ് പേര്‍ ചേര്‍ന്ന് ബൂട്ട് കെട്ടുന്നതായാണ് തനിക്ക് തോന്നിയതെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജിന്റെ മകന്‍ ജെയിന്‍ രാജ് . സിപിഐയുടെ കാല്‍നട ജാഥയെ രൂക്ഷമായി പരിഹസിച്ചാണ് ജെയിന്‍ രംഗത്തെത്തിയത്. കാല്‍നട ജാഥയിലെ ജനപങ്കാളിത്തത്തെയാണ് ജെയിന്‍ രാജ് പരിഹസിച്ചത്. കാല്‍നട ജാഥയ്ക്കിടെ നടത്തിയ പ്രസംഗത്തെയും ജെയിന്‍ രാജ് പരിഹസിച്ചു. കൂടാതെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.