പത്തനംതിട്ട : ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഇനിയും തുടരാനുള്ള സാധ്യത കൂടുതലാണ്. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്നു ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.