തിരുവനന്തപുരത്ത് കാല് മാറി ശസ്ത്രക്രിയ ; വലത് കാലിന് പകരം ശസ്ത്രക്രിയ നടത്തിയത് ഇടത് കാലില്‍

262

തിരുവനന്തപുരം : വലതുകാലിന്റെ ലിഗ്മെന്റിന് വേദനയുമായി എത്തിയ കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് ഇടതു കാലില്‍. തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മാലിദ്വീപ് സ്വദേശി റശീദയുടെ മകള്‍ പന്ത്രണ്ട് വയസ്സുകാരി മറിയം ഹംദയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം പുറത്തിറക്കിയപ്പോഴാണ് സംഭവം ബന്ധുക്കളുടെ ശ്രദ്ധയില്‍പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഡോക്ടര്‍ക്ക് കൈയബദ്ധം പറ്റിയെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടിയെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

NO COMMENTS