വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെയെന്ന് പ്രധാനസാക്ഷിയുടെ മൊഴി

258

തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ പ്രധാനസാക്ഷിയുടെ മൊഴി. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഗണേഷ്. അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് ഗണേഷ് പറഞ്ഞു. വീട്ടില്‍ നിന്ന് ജീപ്പില്‍ കയറ്റുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന്‍ പ്രധാനസാക്ഷിയായ ഗണേഷ് പറയുന്നു.
ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് പോലീസ് കസ്റ്റഡിയില്‍ വെച്ചുതന്നെയെന്ന ആരോപണത്തിന് ശക്തിപകരുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ പോലീസിന് കൈമാറിയതിന് ശേഷം ചിത്രമെടുത്ത് സൂക്ഷിച്ചിരുന്നു. റൂറല്‍ എസ്പിക്ക് കൈമാറാനായിരുന്നു ഇത്. ഇതില്‍ ശ്രീജിത്തിന് യാതൊരുവിധ കുഴപ്പങ്ങളില്ല.രാത്രി 11 മണിക്ക് ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കുന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.

NO COMMENTS