ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പിയാണ് സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടി.ഡി.പിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. അവിശ്വാസ പ്രമേയത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനാള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.